ഇസ്ലാമാബാദ്: ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലെത്തും. ഷാങ്ഹായി സഹകരണ യോഗത്തിൽ (എസ്സിഒ) പങ്കെടുക്കാനാണ് ജയശങ്കറുടെ പാക് യാത്ര. അതെ സമയം ജയശങ്കർ ഉൾപ്പെടെയുള്ള എസ് സി ഓ നേതാക്കളുടെ വരവ് പ്രമാണിച്ച് സമ്മേളന നഗരിയിൽ പൂർണ്ണ ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുകയാണ് പാകിസ്താൻ.
അതെ സമയം എസ്സിഒ പരിപാടിക്കിടെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ചയുടെ സാധ്യത ഇരു പാർട്ടികളും തള്ളിക്കളഞ്ഞിരുന്നു.എന്നാൽ ബുധനാഴ്ചത്തെ പ്രധാന ഉച്ചകോടിക്ക് മുമ്പ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തുന്ന വിരുന്നിൽ ജയശങ്കർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒരു ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഒരു ഹ്രസ്വ സംഭാഷണം നടന്നേക്കാം, എന്നാൽ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതി വേണമെങ്കിൽ പാകിസ്താൻ മുൻകൈ എടുക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്.
പാകിസ്താനും ചൈനയുമായും ഇന്ത്യക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷാങ്ങ്ഹായ് സഹകരണയോഗത്തെ അത് ബാധിക്കരുത് എന്ന നിലപാടുള്ളത് കൊണ്ടാണ് ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്
Discussion about this post