ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു.
കാറ്റഗറി ഒന്നിൽ 1963 പേരാണ് ജെ.ആർ.എഫ് യോഗ്യത നേടിയത് . കാറ്റഗറി രണ്ടിൽ 3172 പേരും കാറ്റഗറി മൂന്നിൽ 10969 പേരും പി എച്ച്.ഡി യോഗ്യത നേടി. 2, 3 കാറ്റഗറിയിലെ പി എച്ച്.ഡി പ്രവേശനത്തിന് സി.എസ്.ഐ.ആർ നെറ്റ് മാർക്കിന് 70 ശതമാനം വെയിറ്റേജ് ലഭിക്കും.ഇത് കൂടാതെ 30 ശതമാനം വെയിറ്റേജ് വൈവയുടെ മാർക്കിന് അനുസരിച്ചാണ് ലഭിക്കുക.
രാജ്യത്തെ 317 നഗരങ്ങളിലായി 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11,21,225 ഉദ്യോഗാർത്ഥികൾക്കായാണ് പരീക്ഷ നടത്തിയത് . രജിസ്റ്റർ ചെയ്ത മൊത്തം ഉദ്യോഗാർത്ഥികളിൽ, 81 % ഉദ്യോഗാർത്ഥികളും പരീക്ഷയെഴുതിയിരുന്നു.
UGC NET ഫലങ്ങൾ UGC NET ൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in-ൽ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഇത് കൂടാതെ ugcnet.ntaonline.in എന്നതിലും nta.ac.in എന്നതിലും പരിശോധിക്കാവുന്നതാണ്.
Discussion about this post