ഒട്ടാവ : ആർഎസ്എസ് തീവ്രവാദ സംഘടനയാണെന്ന് കാനഡയിലെ ഖാലിസ്ഥാൻ അനുകൂല നേതാവ് ജഗ്മീത് സിംഗ്. കാനഡയിൽ ആർഎസ്എസിന്റെ പ്രവർത്തനം നിരോധിക്കണം എന്നും ജഗ്മീത് സിംഗ് ആവശ്യപ്പെട്ടു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കാനഡയോട് വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ജഗ്മീത് സിംഗ്. ഒട്ടാവയിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇന്ത്യൻ നയതന്ത്രജ്ഞർ കനേഡിയൻ സിഖുകാരെ ഉപദ്രവിക്കുകയാണെന്നും ജഗ്മീത് സിംഗ് കുറ്റപ്പെടുത്തി.
ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുകയാണ് കാനഡ ചെയ്യേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപലപിക്കുന്നതിൽ എല്ലാ കനേഡിയൻ നേതാക്കളും ഐക്യപ്പെട്ടു നിൽക്കേണ്ടതുണ്ട്. കാനഡയുടെ സുരക്ഷയ്ക്ക് ആണ് നമ്മൾ പ്രഥമവും പ്രധാനവുമായ പരിഗണന നൽകേണ്ടത് എന്നും വാർത്താസമ്മേളനത്തിൽ ജഗ്മീത് സിംഗ് ആവശ്യപ്പെട്ടു.
Discussion about this post