ഓൺലൈൻ സൈറ്റുകളിലൂടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങുന്നവരായിരിക്കും നമ്മൾ. ഓരോ സാധനവും നന്നായി പൊതിഞ്ഞ് സുരക്ഷിതമായി കാർബോർഡ് പെട്ടികളിൽ ആയിരിക്കും എത്തുക. പലപ്പോഴും പൊട്ടാൻ സാധ്യതയുള്ള വസ്തുക്കൾ ബബിൾ റാപ്പിറിൽ പൊതിഞ്ഞാവും എത്തുന്നത്. ഇങ്ങനെ എത്തുന്ന ബബിൾ റാപ്പർ പൊട്ടിച്ച് കളിക്കാനും ഏറെ ഇഷ്ടമായിരിക്കും. പലപ്പോഴും എന്താ കൊച്ചുകുട്ടിയാണോ ഇങ്ങനെ ബബിൾ റാപ്പർ പൊട്ടിക്കാൻ എന്ന കളിയാക്കലുകളും കിട്ടിയിട്ടുണ്ടാവും. എന്നാൽ പരിഹസിക്കുന്നവരോട് പോകാൻ പറയൂ.ബബിൾ റാപ്പർ പൊട്ടിക്കുന്നത് കൊണ്ട് പലതുണ്ട് ഗുണങ്ങൾ. ശാസ്ത്രീയമായി തന്നെ അറിയാം.
ബബിൾ റാപ്
ഷിപ്പിംഗ് അല്ലെങ്കിൽ സ്റ്റോറേജ് സമയത്ത് ദുർബലമായ ഇനങ്ങൾ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത എയർ പോക്കറ്റുകൾ നിറച്ച പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച ഒരു ജനപ്രിയ പാക്കേജിംഗ് മെറ്റീരിയലാണ് ബബിൾ റാപ്പ്. ഓരോ ചെറിയ കുമിളയും ഒരു തലയണയായി പ്രവർത്തിക്കുകയും ഷോക്ക് ആഗിരണം ചെയ്യുകയും കേടുപാടുകൾ തടയുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ 1950-കളിൽ വാൾപേപ്പറായി സൃഷ്ടിച്ച ബബിൾ റാപ്പിനെ പിന്നീട് ആളുകൾ ഒരു പാക്കേജിംഗ് പരിഹാരമായി കണ്ടെത്തി. ഇന്ന്, ഇലക്ട്രോണിക്സ് മുതൽ ഗ്ലാസ്വെയർ വരെയുള്ള വിവിധ വ്യവസായങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, അതിൻ്റെ ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതും ഉയർന്ന സംരക്ഷണ സ്വഭാവമുള്ളതുമാണ്.
ബബിൾ റാപ്പർ പൊട്ടിക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ വളരെ അധികം സഹായിക്കുന്നു. ഇത് പൊട്ടുന്ന ശബ്ദവും ഇത ചെയ്യുമ്പോള്‍ ലഭിയ്ക്കുന്ന റിലാക്സേഷനും സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. മനസിന് ഉല്ലാസവും സന്തോഷവും ലഭിയ്ക്കുകയും ചെയ്യുന്നു.
ശബ്ദം, സ്പർശനം, ദൃശ്യ സംതൃപ്തി എന്നിവയുടെ സംയോജനത്താൽ സംഭവിക്കുന്ന മനസ്സിൻ്റെ ഉത്തേജനം മൂലമാണ് കുമിളകൾ പൊങ്ങിവരാനുള്ള മറ്റൊരു കാരണം. അതിനാൽ നിങ്ങളെ ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആശങ്കകൾ ഉപേക്ഷിക്കാനും അനുവദിക്കുന്നു
എങ്ങനെയെന്ന് വച്ചാൽ ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിലൂടെയും ഈ സ്പര്ശനത്തിലൂടെയും ബ്രെയിന്‍ ഉത്തേജനമുണ്ടാകുന്നു. ഇത് സ്ട്രെസ് കുറച്ച് സന്തോഷവും റിലാക്സേഷനും നല്കുന്നു.
ഏകാഗ്രതയും മാനസികാവസ്ഥ നല്ലതാക്കാനും സഹായിക്കുന്നു. മനസിനെ ശാന്തമാക്കാന്‍ ഇത് നല്ലതാണ്. കാര്യങ്ങള്‍ കൃത്യമായി ഏകാഗ്രതയോടെ ചെയ്യാന്‍ സാധിയ്ക്കുന്നു. നമുക്ക് നല്ല ശ്വസനനിയന്ത്രണം കിട്ടുമെന്നും പഠനങ്ങള്‍ പറയുന്നു. മസില് ടെന്‍ഷന്‍ മാറാനും ഇത് നല്ലതാണ്. ചെറിയ കുട്ടികള്‍ ഇത് ചെയ്യുന്നത് ശരീരത്തിന് വഴക്കം ലഭിയ്ക്കാന്‍ നല്ലതാണ്.
Discussion about this post