മനസ്സിനെ ആകെ കുഴപ്പിക്കുന്നതും അതേസമയം രസകരവുമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ. ഇവ നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. ഒരു ചിത്രമോ വസ്തുമോ പെയ്ന്റിംഗോ നമ്മുടെ മനസിനെയും കഴിവിനെയും തലച്ചോറിനെയും വെല്ലുവിളിക്കുന്നു.
അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് ആണ് ഇപ്പോൾ നിങ്ങൾക്ക് മുമ്പിൽ. നിങ്ങളുടെ കാഴ്ച്ചയെയും ബുദ്ധിയെയും കഴിവിനെയുമൊക്കെ വലിയ രീതിയിൽ വെല്ലുവിളിക്കുന്നതാണ് ഈ ചിത്രം. ഇതിൽ ഒരു യുവതിയെയും അവൾ പിടിച്ചു നിൽക്കുന്ന ഒരു പശുവിനെയും നിങ്ങൾക്ക് കാണാനാവും…
പിന്നെ എന്താണ് നിങ്ങൾ കണ്ടുപിടിക്കേണ്ടത് എന്നല്ലേ…
ഇതിനിടയിൽ നിന്നും യുവതിയുടെ ഭർത്താവിന്റെ മുഖമാണ് നിങ്ങൾ കണ്ടുപിടിക്കേണ്ടത്. ഏഴ് സെക്കന്റ് സമയം മാത്രമാണ് നിങ്ങൾക്കുള്ളത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന മുഖം ഏഴ് സെക്കന്റിനുള്ളിൽ കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ, അൽപ്പം യുക്തിയും ക്ഷമയും ഉപയോഗിച്ചാൽ നിങ്ങൾക്ക് ഈ പസിൽ പൂർത്തീകരിക്കാൻ കഴിയും.
നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്ന് ഉറപ്പാണ്. എങ്കിലും വിഷമിക്കേണ്ട… നിങ്ങൾക്ക് ഒരു ക്ലൂ തരാം.. ചിത്രം നേരെ പിടിച്ചു നോക്കിയാൽ അൽപ്പം ബുദ്ധിമുട്ടാണ്.. അതുകൊണ്ട് ചിത്രമൊന്ന് തലതിരിച്ചു പിടിച്ചു നോക്കൂ… മറഞ്ഞിരിക്കുന്ന മുഖം നിങ്ങൾക്ക് മുമ്പിൽ ദൃശ്യമാകും.
ഇനിയും കാണാൻ കഴിഞ്ഞില്ലേ.. വിഷമിക്കേണ്ട.. ആ മറഞ്ഞിരിക്കുന്ന മുഖം ഒരു വൃത്തത്തിൽ നിങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്നു…
Discussion about this post