ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ 56 കോടി രൂപയുടെ സ്വത്തുകൾ ഇ ഡി കണ്ടു കെട്ടിയ വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. സാമൂഹ്യ നീതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന വ്യാജേനെ ഇസ്ലാമിക രാജ്യം സ്ഥാപിക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത് എന്ന് തെളിഞ്ഞതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ ഉപവിഭാഗങ്ങളെയും 2022 സെപ്റ്റംബർ 28-ന് നിയമവിരുദ്ധ പ്രവർത്തന (യുഎപിഎ) നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.
കേരളത്തിന്റെ സാംസ്കാരിക മേഖലയിലും രാഷ്ട്രീയ പാർട്ടികളുടെ ഇടയിലും കൃത്യമായ സ്വാധീനം ഉണ്ടായിരുന്ന പോപ്പുലർ ഫ്രണ്ടിന് പക്ഷെ പിഴച്ചത് ഹത്രാസ് കേസോടു കൂടെയാണ്. ഉത്തർപ്രദേശിലെ ഹത്രാസിൽ ഒരു പെൺകുട്ടി പീഡനത്തിനിരയായി മരിച്ച ദാരുണ സംഭവം മുതലാക്കി, കലാപത്തിന് ശ്രമിക്കാൻ വേണ്ടി പോകുന്ന വഴിയില്ലായിരുന്നു സിദ്ധിഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെടുന്നത്.
2020 ഒക്ടോബർ അഞ്ചിനാണ് ഹത്രാസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഹത്രാസ് മിഷന് പണം അയച്ച അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫിനെ കുറിച്ച് സൂചന ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച റൗഫിനെ റൗഫിനെ 2020 ഡിസംബർ 12 നു തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു . റൗഫിനെ വിശദമായി ചോദ്യം ചെയ്തതിലൂടെ നിർണ്ണായക വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. പിഎഫ്ഐ ഹവാല കേസിന്റെ തുടവും ഇവിടെ നിന്നാണ്.
നിരോധിത സംഘടനയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിച്ചത് പിഎഫ്ഐ പ്രവർത്തകരുടെ എൻഐആർ അക്കൗണ്ടിൽ വഴിയാണെന്നും ഇഡി കണ്ടെത്തി. ഖത്തറിൽ നിന്ന് മാത്രം 13,000 അക്കൗണ്ട് വഴിയാണ് പണം എത്തിയത്.
ഇതേ തുടർന്നാണ് മലപ്പുറത്തെ സത്യസരണിയടക്കം, ബെനാമി പേരുകളിൽ അറിയപ്പെടുന്ന പോപ്പുലർ ഫ്രണ്ടിന്റെ വലിയ ശൃംഖലയെ കുറിച്ചുള്ള വിവരം അധികാരികൾക്ക് കിട്ടുന്നത്. ഇതിനും മുമ്പ് തന്നെ പോപ്പുലർ ഫ്രണ്ടിനെയും അവരുമായി ബന്ധപ്പെട്ട തീവ്രവാദ ശൃംഘലയെയും പറ്റി കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസികൾ അന്വേഷിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഹത്രാസ് കേസോടു പോപ്പുലർ ഫ്രണ്ടിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കുകയായിരുന്നു.
റൗഫിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് വൻ ഇടപാടുകൾ നടത്തിയത് പിഎഫ്ഐ നേതാക്കളായ അബ്ദുൽ റസാഖ്, എം.കെ. അഷ്റഫ് എന്നിവരാണെന്നും ഇഡി കണ്ടെത്തി. 2022 മാർച്ചിൽ അബ്ദുൽ റസാഖിനെയും ഏപ്രിലിൽ എം.കെ. അഷ്റഫിനെയും ഇഡി അറസ്റ്റു ചെയ്തു. റിയൽ എസ്റ്റേറ്റിൽ തുടങ്ങി ദുബായ് ഡാൻസ് ബാറിൽ വരെ പിഎഫ്ഐയുടെ പണം എത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കണ്ടെത്തി.
കേരളത്തിൽ ബിനാമി പേരുകളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്ന 35 സ്ഥാപനങ്ങളെയാണ് ഇ ഡി പൂട്ടിയത്. ഇതിൽ ഏറ്റവും കുപ്രസിദ്ധമായിരുന്നത് , പകൽ വെളിച്ചത്തിൽ പച്ചക്ക് തന്നെ മത അന്യമത വിശ്വാസികളെ മതപരിവർത്തനം നടത്തിയിരുന്ന മലപ്പുറത്തെ സത്യ സരണി എന്ന സ്ഥാപനമാണ്. മലപ്പുറത്ത് ഏഴോളം പ്രദേശങ്ങളിലാണ് സത്യസരണി പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടക്കാൻ വേണ്ടി അനവധി അന്യമതസ്ഥരെ മതം മാറ്റിയതും ഇവിടെ നിന്നായിരുന്നു.
കോടികൾ കൊണ്ട് അമ്മാനമാടിയിരുന്ന, രാജ്യദ്രോഹികളായ ഒരു വലിയ ശൃംഖലയെ തന്നെ നാമാവശേഷമാക്കിയത്, ഹത്രാസ് കേസും ഹത്രാസിൽ യുപി പൊലീസ് പുലർത്തിയ ജാഗ്രതയുമാണ്.
Discussion about this post