ചെന്നൈ: സനാതനധർമ്മത്തെ അവഹേളിച്ചുകൊണ്ടുള്ള പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. താൻ കലൈഞ്ജറുടെ കൊച്ചുമകനാണ്. താനൊരിക്കലും മാപ്പ് പറയില്ലെന്നും ഉദയനിധി പറഞ്ഞു. സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
തന്റെ വാക്കുകൾ വളച്ചൊടിച്ചു. തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തന്റെ പേരിൽ കേസ് ഉണ്ട്. അവർ എന്നോട് മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ എന്താണ് അന്ന് പറഞ്ഞത് ആ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. ഞാൻ കലൈജ്ഞറുടെ കൊച്ചുമകൻ ആണ്. അതുകൊണ്ട് മാപ്പ് പറയില്ല. എല്ലാ കേസുകളെയും നിയമപരമായി നേരിടും എന്നും ഉദയനിധി കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുവരുന്നത്. അതുകൊണ്ട് അമ്മമാർ കുട്ടികൾക്ക് തമിഴിലിലുള്ള പേരുകൾ ഇടണം. ഒരിക്കലും നേരിട്ട് ഇവർ ഹിന്ദി ഭാഷ തമ്മിലേയ്ക്ക് അടിച്ചേൽപ്പിക്കില്ല. മറിച്ച് വിദ്യാഭ്യാസ നയത്തിലൂടെയാണ് അവർ ഹിന്ദി നമ്മളിലേക്ക് എത്തിക്കുക. പക്ഷെ അതിൽ നമ്മൾ വീണ് പോകരുത്.
ഒരു കാലത്ത് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഇല്ലായിരുന്നു. അവർക്ക് വീട്ടിൽ തന്നെ തുടരേണ്ടിവന്നു. അതുമാത്രമല്ല ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഇവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ പെരിയാർ ശബ്ദമുയർത്തിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Discussion about this post