മോനിഷ എന്ന പേരു കേട്ടാൽ മഞ്ഞൾപ്രസാദവും നെറ്റിൽ ചാർത്തി എന്ന പാട്ടിൽ മുല്ലപ്പൂവും ചൂടി നിഷ്കളങ്കമായി ചിരിക്കുന്ന ഒരു പട്ടുപാടക്കാരിയെ ആണ് ഏത് മലയാളികൾക്കും ഓർമ വരിക. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച മോനിഷയെ കണ്ട് കൊതിതീരും മുമ്പ് തന്നെ മരണം തട്ടിയെടുക്കുകയായിരുന്നു. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 30 വർഷം പിന്നിട്ടുവെങ്കിലും ഇന്നും മലയാളികൾ മറക്കാത്ത മുഖമാണ് മോനിഷയുടേത്.
മോനിഷയെ കുറിച്ച് പറയാൻ സിനിമാ മേഖലയിലുള്ളവർക്ക് എന്നും നൂറ് നാവാണ്. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് മോനിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
മോനിഷ ജീവിച്ചിരുന്നെങ്കിൽ നടൻ വിനീത് കുമാറിനെ വിവാഹം ചെയ്യുമെന്ന് ഉറപ്പായിരുന്നുവെന്നാണ് ആലപ്പി അഷ്റഫിന്റെ വാക്കുകൾ. മോനിഷയെ കുറിച്ച് പറയാൻ തനിക്ക് ഒരുപാടുണ്ട്. ചെപ്പടി വിദ്യ എന്ന സിനിമയിൽ അവസാനം ശ്രീവിദ്യയോടൊപ്പം ഒരു സീൻ മോനിഷക്ക് ബാക്കിയുണ്ടായിരുന്നു. എന്നാൽ, അച്ഛന് സുഖമില്ലാത്തതിനാൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നതാണ്. എക്ഷേ, വിധിയെ തടുക്കാനാവില്ലല്ലോ.. തിനിക്ക് വരാനുള്ളത് ആണെങ്കിൽ അത് വന്ന് ചേരും എന്ന് വിശ്വസിക്കുന്ന ആളാണ് മോനിഷ. മരണത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയായി’- ആലപ്പി അഷ്റഫ് വ്യക്തമാക്കി.
മരിക്കുന്നതിന് മുമ്പ് ഏകദേശം രണ്ട് മാസക്കാലത്തോളം മോഹൻലാലിന്റെ ഗൾഫ് ഷോയിൽ മോനിഷ പങ്കെടുത്തിരുന്നു. ആ ഷോയിലെ ഏറ്റവും ആകർഷകമായ ഐറ്റം മോനിഷയുടെയും വിനീതിന്റെയും നൃത്തമായിരുന്നു. മോനിഷയുടെ സോളോ ഡാൻസും മോനിഷയും വിനീതും തമ്മിലുള്ള ഡ്യുവറ്റും ഉണ്ടാകും. അന്നൊക്കെ വിനീതിനെ ഇന്നസെന്റ് വിളിച്ചിരുന്നത് എടാ കോസല രാജകുമാരാ എന്നാണ്. കോസല രാജകുമാരനെ കണ്ടില്ലെന്ന് ഇടക്കൊക്ക മോഹൻലാലും പറയാറുണ്ടായിരുന്നു. അവൻ മോനിഷയുടെ കൂടെ കാണും എന്നായിരുന്നു ഇന്നസെന്റ് അപ്പോൾ പറയാറുള്ളത്.
അത് ശരിയും ആയിരുന്നു. അവർ രണ്ട് പേരും കൂട്ടുകാരെ പോലെ എപ്പോഴും ഒന്നിച്ചായിരുന്നു. അവർ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഷോപ്പിംഗിന് പോവുകയും ഒക്കെചെയ്യുമായിരുന്നു. നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നതെന്ന് ഞാനൊരിക്കൽ ഇന്നസെന്റിനോട് പറഞ്ഞു. ഇവർ വിവാഹം കഴിക്കുമായിരിക്കുമല്ലേ എന്നും ഞാൻ ചോദിച്ചു. കഴിച്ചാലും നല്ലതല്ലേ.. നല്ല കുടുംബക്കാരല്ലേ ഇരുവരുടെയും എന്ന് ഇന്നസെന്റ് അന്ന് എന്നോട് പറഞ്ഞു. ഒരു കാര്യം ഉറപ്പാറ്. മോനിഷ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരുടെ വിവാഹം നടക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത്രയും നല്ല ജോഡികളായിരുന്നു അവർ’- അഷ്റഫ് കൂട്ടിച്ചേർത്തു.
Discussion about this post