ലക്നൗ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യരാമക്ഷേത്രം. മുൻ വർഷങ്ങളിലൊന്നും കാണാത്ര അത്രയും വലിയ ആഘോഷങ്ങൾക്കാണ് ഈ വർഷത്തെ ദീപാവലി ദിവസം അയോദ്ധ്യ സാക്ഷ്യം വഹിക്കുക.
25 ലക്ഷം ദീപങ്ങളാണ് ആഘോഷങ്ങളുെട ഭാഗമായി സരയൂ തീരത്ത് തെളിയിക്കുക. കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഗിന്നസ് ലോക റെക്കോറഡ് കൺസൾട്ടന്റ് നിശ്ചൽ ബരോട്ടിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ഡ്രോണുകളുപയോഗിച്ച് 55 ഘട്ടുകളിലായുള്ള ദീപങ്ങൾ എണ്ണിത്തുടങ്ങി.
25 ലക്ഷം ദീപങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി 28 ലക്ഷത്തോളം ദീപങ്ങളാണ് കരകൗശല തൊഴിലാളികളിൽ നിന്നും ഓർഡർ ചെയ്തിട്ടുള്ളത്. പൊതുജനങ്ങളു െസുരക്ഷ ഉറപ്പാക്കാൻ പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഇവരിൽ പകുതിയോളം ഉദ്യോഗസ്ഥർ മഫ്തിയിലായിരിക്കും നഗരത്തിൽ വിന്യസിക്കുക. പത്താം നമ്പർ ഘട്ടിൽ സ്വസ്തികയുടെ രൂപത്തിൽ തെളിയിക്കുന്ന 80,000 ദീപങ്ങളായിരിക്കും ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം.
ആഘോഷങ്ങൾക്ക് മുന്നോടിയായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദീപോത്സവത്തിന്റെ നോഡൽ ഓഫീസർ ശാന്ത് ശരൺ മിശ്ര അറിയിച്ചു. ക്ഷേത്രത്തിലേക്ക് എത്തുന്ന 5000 മുതൽ 6000 വരെയുള്ള അതിഥികൾക്ക് താമസിക്കാൻ ഘട്ടുകളിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി നാൽപ്പതോളം ജംപോ എൽഇഡി സ്ക്രീനുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. നാളെ വൈകുന്നേരം ദീപങ്ങൾ കത്തിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
മ്യാൻമർ, നേപ്പാൾ, തയ്ലാൻഡ്, മലേഷ്യ, കംബോഡിയ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരുടെ സാംസ്കാരിക പ്രകടനങ്ങളും ഉത്തരാഖണ്ഡിൽ നിന്നുള്ള രാം ലീല അവതരണവും നാളെ നടക്കും. മലനീകരണം കുറക്കാന രൂപകൽപ്പന ചെയ്ത പ്രത്യേകം വിളക്കുകളായിരിക്കും രാമക്ഷേത്രത്തിൽ ഉപയോഗിക്കുക. 30,000ലധികം സന്നദ്ധപ്രവർത്തകർ പരിസ്ഥിതി അവബോധത്തിന്റെ സന്ദേശം നൽകി പൂക്കളും വിളക്കുകളും കൊണ്ട് ഘട്ടുകൾ അലങ്കരിക്കും.
Discussion about this post