ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പോലിസിന് കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ ഉമര്‍ ഖാലിദ് നിയമ വാഴ്ചയ്ക്ക് കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. കീഴടങ്ങുന്നതിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കീഴടങ്ങാന്‍ തയ്യാറാണെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന് അറിയിച്ചു. അതേസമയം എപ്പോള്‍ കീഴടങ്ങണമെന്നൊ, എങ്ങനെ കീഴടങ്ങണമെന്നോ വ്യക്തമല്ല.
അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിരാകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ നാളെയും വാദം തുടരും. ഹൈക്കോടതിയില്‍ കീഴടങ്ങാമെന്ന ഹര്‍ജി ഭാഗത്തിന്റെ അപേക്ഷ കോടതി നിരാകരിച്ചു. മജിസ്ട്രേട്ട് കോടതിയിലാണ് കീഴടങ്ങേണ്ടതെന്നും കോടതി അറിയിച്ചു.
Discussion about this post