ലക്നൗ:അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതർക്ക് പുതിയ ഡ്രസ് കോഡ്.മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് ഡ്രസ് കോഡ്. നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ധോത്തിയുമാണ് ഇവർ ധരിച്ചിരുന്നത്. പരുത്തി കൊണ്ടാണ് തലപ്പാവ് നിർമ്മിച്ചിരിക്കുന്നത്, അത് എങ്ങനെ ശരിയായി കളിക്കാമെന്ന് ഉപയോഗിക്കാമെന്ന് പുരോഹിതർക്ക് പരിശീലനം നൽകി. കണങ്കാൽ വരെ മൂടുന്നതാണ് ധോത്തി.
ഇത് കൂടാതെ ക്ഷേത്രത്തിൽ ഫോൺ കൊണ്ടുപോകുന്നതിന് പൂജാരികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായാണ് പൂജാരിമാർ ക്ഷേത്രങ്ങളിൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കിയ നടപടിയെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്രത്തിൻ്റെ സമീപകാല ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിനെ തുടർന്നാണ് നടപടി.
പ്രധാന പൂജാരിക്ക് നാല് അസിസ്റ്റൻ്റ് പൂജാരിമാരുടെ സഹായമുണ്ട്. ഓരോ അസിസ്റ്റൻ്റ് പൂജാരിയ്ക്കും അഞ്ച് ട്രെയിനി പൂജാരിമാരെ വീതം നിയോഗിക്കാനാണ് ട്രസ്റ്റിൻ്റെ തീരുമാനം. പുലർച്ചെ 3.30 മുതൽ രാത്രി 11 വരെ പൂജകൾ നടക്കും. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂർ സേവനം നൽകണമെന്ന് ട്രസ്റ്റ് അറിയിച്ചു.
Discussion about this post