ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് തനിക്ക് വധഭീഷണി സന്ദേശങ്ങള്‍ വരുന്നെന്ന് പട്യാല ഹൗസ് കോടതി അഭിഭാഷകന് വിക്രം ചൗഹാന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹിയിലെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും ചൗഹാന് പറഞ്ഞു. ചില വാര്‍ത്താ ചാനലകള്‍ക്കും നേരെയും ചൗഹാന് ആരോപണം ഉന്നയിച്ചു. ചില മാധ്യമങ്ങള്‍ തന്നെ ഗുണ്ടയായി ചിത്രീകരിയ്ക്കുകയാണെന്ന് പറഞ്ഞ ചൗഹാന് ആരോടെങ്കിലും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനാവശ്യപ്പെടുന്നത് ഗുണ്ടായിസമാണോ എന്നും ചോദിച്ചു.
ചില മാധ്യമങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായുള്ള എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതുമായുള്ള ഫോട്ടോ അവര്‍ കാണിച്ചില്ല. അവര്‍ ലക്ഷ്യം എന്നെയും ബി.ജെ.പിയെയുമാണ്- ചൗഹാന് പറഞ്ഞു.
പട്യാല ഹൗസ് കോടതിയില്‍ വെച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണ ആദ്യം അഭിഭാഷകരെ അക്രമിച്ചതെന്നും ചൗഹാന് വിശദീകരിച്ചു. കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട അഭിഭാഷകരോട് വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് ആവശ്യപ്പെടുകയും പിന്നീടത് തര്‍ക്കത്തിലേക്ക് വഴിവെയ്ക്കുകയുമായിരുന്നെന്ന് ചൗഹാന് പറഞ്ഞു.
Discussion about this post