ചന്ദ്രബോസ് വധക്കേസില്‍ നിസാമിനും ഭാര്യ അമലിനും എതിരെ സാക്ഷികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ ഭാര്യ അമല്‍ കൂടെയുണ്ടായിരുന്നു. ചന്ദ്രബോസിനെ മര്‍ദ്ദിക്കാന്‍ കയറ്റിയ വാഹനത്തില്‍ ഭാര്യ അമലുണ്ടായിരുന്നു. അക്രമത്തെ തടുക്കാന്‍ അമല്‍ തയ്യാറായില്ലെന്നും സാക്ഷികള്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രതികരണത്തിലായിരുന്നു സാക്ഷികളുടെ വെളിപ്പെടുത്തല്‍
സമീപത്തുണ്ടായിരുന്ന ഹൈവെ പോലിസിനോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.മുകളില്‍ നിന്ന് വിളിച്ച് പറയാതെ നടപടി എടുക്കാനാവില്ലെന്ന് ഹൈവെ പോലിസ് പറഞ്ഞതായും സാക്ഷികള്‍ പറഞ്ഞു. 29 ാം തിയതി ഇവര്‍ അക്രമം നടക്കുന്നതിന് സമീപത്തുണ്ടായിരുന്നു. ഭാര്യയോട് തോക്കെടുക്കാന്‍ നിസാം പറഞ്ഞു. എന്ത് പ്രലോഭനമുണ്ടായാലും മൊഴി മാറ്റില്ലെന്നും സാക്ഷികളായ അനുപ്, മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ദിലീപ് പറയുന്നു. നാളെ മുതലാണ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ സാക്ഷി മൊഴികള്‍ എടുത്തു തുടങ്ങുക..
Discussion about this post