കൊച്ചി: ദുര്‍ഗ്ഗ ദേവിയെ അപമാനിച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് സംവിധായകന് മേജര്‍ രവി. ഒരു ചാനലിനേയോ വ്യക്തിയെയോ പേരെടുത്ത് താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ തെറ്റാണ്. വിവാദചാനല് ചര്‍ച്ച മുഴുവനായും താന്‍ കണ്ടിട്ടില്ല. വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ദുര്‍ഗാദേവിയെ ലൈംഗിക തൊഴിലാളിയെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞിട്ടുണ്ടെങ്കില്‍ അവരും ആ സംസ്കാരത്തില്‍ ഉള്ളവരെന്നാണ് താന്‍ പറഞ്ഞത്. ഒരു സത്രീക്ക് അങ്ങനെ പറയാമെങ്കില്‍ എന്റെ പ്രതികരണവും അങ്ങനെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞു.
ദൈവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ദയവുചെയ്ത് എല്ലാവരും ഒഴിവാക്കണം. ഒരു സമൂഹത്തെ മൊത്തം ചീത്ത വിളിക്കുന്നതിനു തുല്യമാണ് ദൈവങ്ങളെക്കുറിച്ച് പറയുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി.
കവി അക്കിത്തം നവതിയാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മേജര്‍രവി സിന്ധു സൂര്യകുമാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. വിവാദപരാമര്‍ശം നടത്തിയത്. ദുര്‍ഗാ ദേവിയെ അതിക്ഷേപിച്ച മാധ്യമപ്രവര്‍ത്തകയെ അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്നാണ് മേജര്‍ രവി പറഞ്ഞത്.
Discussion about this post