ആലപ്പുഴ : സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. ടിപി ചന്ദ്രശേഖരന് വധക്കേസ് ,കൂടംകുളം എന്നീ വിഷയങ്ങളില്‍ വി.എസിന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടായിരുന്നു . ലാവ്ലിന്‍കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ വി.എസ് ശ്രമിച്ചതായി പാര്‍ട്ടിക്ക് മൊഴി ലഭിച്ചു . പി.കരുണാകരന് കമ്മീഷനാണ് മൊഴി ലഭിച്ചത്. ഇക്കാര്യം കേന്ദ്രകമ്മറ്റിയുടെ പരിഗണനയ്ക്ക് അയച്ചു .
പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്ശനുമുണ്ടായി . നിയമസഭയില്‍ പോകാതിരുന്ന എം.എ ബേബിയുടെ നിലപാട് പി.ബി അംഗത്തിന് ചേരാത്തതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി . പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്ക് നേരെയും ആര്‍എസ്പിക്ക് നേരെയും വിമര്‍ശനമുണ്ടായി. സിപിഐയുടെ നിലപാട് മുന്നണിക്ക് ചേരാത്തതാണെന്നും ആര്എസ്പിയുടേത് രാഷ്ട്രീയ വഞ്ചനയാണെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍ .
Discussion about this post