ജീവിതശൈലീരോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയുടെയും ഹൃദ്രോഗമരുന്നിന്റെയും വില വെള്ളിയാഴ്ച മുതല്‍ കുറയും. 103 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള ദേശീയ ഔഷധവില നിര്‍ണയസമിതിയുടെ പുതിയ ഉത്തരവ് പ്രകാരമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്നതാണ് ആ്രശ്വാസകരം.530 മരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ പുതുക്കിക്കൊണ്ട് സമിതി രണ്ടാഴ്ച മുമ്പാണ് ഉത്തരവിറക്കിയത്. ഇതില്‍ ഭൂരിപക്ഷം മരുന്നുകളുടെയും വില കുറയുകയായിരുന്നു. ഇതിനു പുറമേയാണ് പുതിയ ഉത്തരവെന്നത് കൂടുതല്‍ ആശ്വാസകരമാകും. കഴിഞ്ഞവര്‍ഷത്തെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വില പുതുക്കിയത്. കൂടുതല്‍ ആവശ്യക്കാരുള്ള മരുന്നുകളുടെ വില കുറയ്ക്കാനാണ് അതോറിറ്റിയുടെ ശ്രമം.
530 മരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ പുതുക്കിക്കൊണ്ട് സമിതി രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു. ഇതില്‍ ഭൂരിപക്ഷം മരുന്നുകളുടെയും വില കുറയുകയായിരുന്നു. ഇതിനു പുറമേയാണ് പുതിയ ഉത്തരവെന്നത് കൂടുതല്‍ ആശ്വാസകരമാകും. കഴിഞ്ഞവര്‍ഷത്തെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വില പുതുക്കിയത്. കൂടുതല്‍ ആവശ്യക്കാരുള്ള മരുന്നുകളുടെ വില കുറയ്ക്കാനാണ് അതോറിറ്റിയുടെ ശ്രമം.കേരളത്തിലടക്കം വളരെ പ്രചാരത്തിലുള്ള പാരസെറ്റാമോള്‍ 650 എം.ജി.ഗുളികയ്ക്ക് 1.71 രൂപയാണിപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും പ്രചാരമുള്ള ബ്രാന്‍ഡിന് 2.21 ഇപ്പോഴത്തെ വിലയെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രമേഹമരുന്നായ മെറ്റ്ഫോര്‍മിന്‍ സി.ആര്.ഗുളികകള്‍ക്ക് രണ്ടിനങ്ങള്‍ക്കും യഥാക്രമം അഞ്ചും ഒന്‍പതും പൈസയാണ് ഒരെണ്ണത്തിന് കുറയുക. ഇതേ രോഗത്തിനുള്ള ഗ്ലിമിപ്രൈഡ് ഒരു എം.ജി. ഗുളികയ്ക്ക് ഒന്‍പതുപൈസയും രണ്ടിന് 15 പൈയും കുറയും.രക്തസമ്മര്‍ദ ഗുളികകളായ അംലോഡിപ്പിന്‍, ടെല്മിസാര്ട്ടന് എന്നിവയ്ക്കും വില കുറയും. അംലോഡിപ്പിന്‍ 10 എം.ജിക്ക് 13 പൈസയാണ് കുറയുക. െടല്മിസാര്ട്ടന് മൂന്നിനങ്ങള്‍ക്ക് ഒന്പതുമുതല് 26 പൈസ വരെയാണ് ഒരു ഗുളികയ്ക്ക് കുറയുന്നത്.
കൊളസ്ട്രോള്‍ ഗുളികയായ അറ്റോര്‍വസ്റ്റാറ്റിന്‍ 10, 20, 40 എം.ജി.കള്‍ക്കും കുറഞ്ഞവിലയാകും. 14 പൈസ മുതല്‍ 50 പൈസ വരെയാണ് കുറവ്. ഗ്യാസ് സംബന്ധിച്ച രോഗങ്ങള്‍ക്കുള്ള റാനിറ്റിഡിന്‍ 150 എം.ജി.ക്കും ഒരു ഗുളികക്ക് രണ്ടുപൈസ കുറയുന്നുണ്ട്. അണുബാധയ്ക്കെതിരെ ഉപയോഗിക്കുന്ന സെഫിക്സൈം, ലിവെടിറാസെറ്റം(അഞ്ചിനങ്ങള്‍) എന്നിവയും ഇനി കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഗുളികകളുടെ കണക്കെടുമ്പോള്‍ കുറവ് നിസ്സാരമെന്നു തോന്നാമെങ്കിലും ദിവസം ഒന്നിലധികം ഗുളികകള്‍ ദീര്‍ഘകാലം കഴിക്കേണ്ടി വരുന്നവരെ സംബന്ധിച്ച വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post