തൃശൂര്‍: വെടിക്കെട്ട് നിരോധനം സംബന്ധിച്ച കേസില്‍ തൃശൂര്‍ പൂരത്തിന്റെ സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ കക്ഷി ചേരും. രാത്രി വെടിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം തൃശൂര്‍ പൂരത്തിന് കോടതിയില്‍നിന്ന് ഇളവ് ലഭിച്ചില്ലെങ്കില്‍
എട്ടു ഘടകക്ഷേത്രങ്ങളുടെ പൂരങ്ങള്‍ ചടങ്ങ് മാത്രമാക്കാന്‍ തീരുമാനിച്ചു. പൂരം സംഘാടകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
15ന് വൈകിട്ട് ഏഴുമുതലാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. 18ന് പുലര്‍ച്ചെയാണ് പൂരം വെടിക്കെട്ട്. എന്നാല്‍ രാത്രികാല വെടിക്കെട്ടിന് നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇതു നടത്താനാവില്ല. ഇ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീം കോടതി 2007ല്‍ അനുവദിച്ച ഇളവു മുന്‍നിര്‍ത്തിയാകും ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുക.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ഉന്നത ഇടപെടല്‍ ആവശ്യമാണെന്ന് പാറേമക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ദേവസ്വങ്ങള്‍ സംയുക്ത പ്രമേയവും ഇക്കാര്യത്തില്‍ പാസാക്കി. വെടിക്കെട്ട് സംബന്ധിച്ചു ചൊവ്വാഴ്ചയുണ്ടായ ഹൈക്കോടതിയുടെ ഇടക്കാലയുത്തരവ് പാലിച്ചു ഒരാനയെ മാത്രം എഴുന്നള്ളിച്ച് തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും ആലോചനകളുണ്ടായിരുന്നു.
Discussion about this post