ഡല്‍ഹി: വെടിയേറ്റ് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന, കൊല്ലപ്പെട്ട എന്‍ഐഎ ഉദ്യോഗസ്ഥന് മുഹമ്മദ് തന്‍സില്‍ അഹമദിന്റെ ഭാര്യ ഫര്‍സാന മരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മൂന്നിന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങവെ, ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ ടൗണില്‍വച്ചു ബൈക്കിലെത്തിയ സംഘം തന്‍സില്‍ അഹമ്മദിനും കുടുംബത്തിനും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടു പേര് കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. എന്നാല്‍ തന്‍സില്‍ അഹമ്മദിന്റെ ഇവരോടുള്ള പെരുമാറ്റം മോശമായിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഇവരിപ്പോള്‍ യുപി പൊലീസിന്റെ ക്സറ്റഡിയിലാണ്. കേസിലെ പ്രധാന പ്രതിയെക്കൂടി പിടികൂടാനുണ്ട്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
Discussion about this post