ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ ഐആര്‍എന്‍എസ്എസ്-1ജി വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 12.50ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി 33 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിച്ചു കുതിച്ചു പൊങ്ങിയത്.
ജനുവരി 20-നായിരുന്നു ആറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചത്. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്). പ്രവര്‍ത്തനം തുടങ്ങാന്‍ നാല് ഉപഗ്രഹങ്ങള്‍ മതിയെങ്കിലും മറ്റു മൂന്നെണ്ണം കൂടി ചേരുമ്പോള്‍ കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 51.30 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച രാവിലെ 9.20 ന് ആരംഭിച്ചിരുന്നു.
ഇതോടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമായി. അമേരിക്ക, യൂറോപ്യന്‍ യൂണിയന്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് നിലവില്‍ ഗതിനിര്‍ണയ ഉപഹ്രഹങ്ങളുണ്ട്.
Discussion about this post