ഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സൂര്യ സെന്‍ എന്നിവരെ തീവ്രവാദികള്‍ എന്ന് വിളിക്കരുതെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പുസ്തകത്തിലാണ് ഇവരെ വിപ്ലവകാരികളായ തീവ്രവാദികള്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
തീവ്രവാദികള്‍ എന്നത് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ തെറ്റായ അര്‍ഥമാണ് നല്‍കുന്നത്. അത് രാജ്യത്തിന്റെ വികാരം വൃണപ്പെടുത്തും. അതിനാല്‍ തീവ്രവാദികള്‍ എന്ന പദം ഒഴിവാക്കുകയാണ് വേണ്ടതെന്ന് എച്ച്ആര്‍ഡി മന്ത്രാലയം അറിയിച്ചു. സ്വാതന്ത്ര്യത്തിനായി ഇന്ത്യയുടെ പോരാട്ടം എന്ന പുസ്തകത്തിലെ 20-ാം അധ്യായത്തിലാണ് ഭഗത് സിംഗ് അടക്കമുള്ളവരെ റെവലൂഷ്ണറി ടെററിസ്റ്റ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
അക്കാദമിക് മര്‍ഡര്‍ എന്നാണ് സംഭവത്തെ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സമ്ൃതി ഇറാനി വിശേഷിപ്പിച്ചത്.
Discussion about this post