ഡല്‍ഹി: ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗംഗാശുചീകരണം 2018 ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതി. ലോക്സഭയില്‍ ആണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗംഗാനദി ശുചിയാക്കി, അവിടുത്തെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നത് ശുചീകരണത്തിന്റെ അളവുകോലായി കണക്കാക്കാം. ഗംഗയില്‍ ഉണ്ടായിരുന്ന ഡോള്‍ഫിന്‍, സ്വര്‍ണ്ണമത്സ്യങ്ങള്‍, ആമകള്‍ ഇവകളെ, നദി ശുദ്ധീകരിച്ച ശേഷം ഗംഗയില്‍ പുനര്‍വിന്യസിക്കേണ്ടതുണ്ട്. കുടിവെള്ളത്തിന്റെ നിലവാരം ലാബില്‍ പരിശോധിക്കുന്നതു പോലെ എളുപ്പമല്ല ഗംഗാജലത്തിന്റെ ശുദ്ധി അളക്കുന്നത്. ശുദ്ധജലത്തില്‍ നിലനില്‍ക്കുന്ന അതിലെ ആവാസവ്യവസ്ഥ തന്നെയാവും അതിന്റെ അളവുകോല്‍. ഉമാഭാരതി സഭയില്‍ പറഞ്ഞു.
Discussion about this post