ഡല്‍ഹി: വിദേശജോലികള്ക്കായുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സൗകര്യം ജൂണ്‍ ഒന്നുമുതല്‍ കേരളത്തിലും ലഭ്യമാക്കാന്‍ തീരുമാനം. വിദേശകാര്യമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൊച്ചി, തിരുവനന്തപുരം മേഖലാ പാസ്പേര്‍ട്ട് ഓഫിസുകളില്‍ ഇനി അറ്റസ്റ്റേഷന് സൗകര്യം ലഭ്യമാകും. അറ്റസ്റ്റേഷന് നടപടികള്‍ വികേന്ദ്രീകൃതമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമാണ് പുതിയ ഉത്തരവ്.
തിരുവനന്തപുരം മേഖലാ പാസ്പോര്‍ട്ട് ഓഫിസിലെ സ്ഥലപരിമിതി പരിഹരിച്ച ശേഷമെ അവിടുത്തെ അറ്റസ്റ്റേഷന് നടപടികള്‍ തുടങ്ങൂ. കേരളത്തില്‍നിന്നും ലക്ഷ്വദ്വീപില്‍ നിന്നുമായി എട്ട് ലക്ഷത്തോളം അപേക്ഷകള്‍ പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നുണ്ട്. ഈ അപേക്ഷകളില്‍ ഇനി റീജണല്‍ പാസ്പോര്‍ട്ട് ഓഫിസുകള്‍ക്ക് തീരുമാനമെടുക്കാനാവും.
വിദേശത്തേയ്ക്ക് ജോലി തേടിപോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ രേഖളും മറ്റ് വ്യക്തിപരമായ രേഖളും നോര്‍ക്കക്ക് പുറമെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന് സെല്ലിലും ചെന്നൈ, ഗുവഹാട്ടി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലും മാത്രമായിരുന്നു അറ്റസ്റ്റേഷന് നടപടികള്‍.
Discussion about this post