ഡല്‍ഹി: വധശിക്ഷയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നേതാക്കളെ നിഷ്പ്രഭമാക്കി ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. വധശിക്ഷ നിര്‍ത്തലാക്കണമെന്ന വാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വധശിക്ഷ നിര്‍ത്തലാക്കണമെന്ന വാദം അവര്‍ പരിഷ്ക്കാരികളായി നടിക്കുന്നതിന്റെ ഭാഗമാണെന്ന് സ്വാമി വിമര്‍ശിച്ചു.
അമേരിക്ക, റഷ്യ, അറബ് രാജ്യങ്ങള്‍, എന്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അടുത്ത ബന്ധമുള്ള ചൈനയില്‍പോലും വധശിക്ഷ നിലവിലുണ്ട്. സിപിഐ നേതാവായ ഡി. രാജയ്ക്ക് ഇതുവരെ ചൈനയെ വധശിക്ഷ ആവശ്യമില്ലെന്ന കാര്യം ബോധ്യപ്പെടുത്താനായിട്ടില്ല. പക്ഷെ ഇന്ത്യയില്‍ ഇത് നിര്‍ത്തലാക്കണമെന്ന് വാദിക്കുന്നു. ചില ഭ്രാന്തന് ചിന്താഗതിയുള്ള രാജ്യങ്ങള്‍ മാത്രമാണ് വധശിക്ഷ നിര്‍ത്തലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസിനെയും സ്വാമി പരിഹസിച്ചു. യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റി. പക്ഷെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാതെ വെറുതെ വിടണമെന്ന് കോണ്‍ഗ്രസ് പറയുന്നു. രാജീവ് ഗാന്ധി കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പറഞ്ഞിട്ട് പോലും കോണ്‍ഗ്രസ് പ്രതികളെ തൂക്കിലേറ്റുന്നതിനെ എതിര്‍ക്കുന്നു. തന്റെ അഭിപ്രായത്തില്‍ രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കാന്‍ പോകുന്നില്ലെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ചര്‍ച്ച.
https://www.youtube.com/watch?time_continue=267&v=jm9Gy5Bz2GE
Discussion about this post