ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധ ഭീഷണി, അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കാണുന്നുണ്ട്.
പുതുച്ചേരി കോണ്‍ഗ്രസ് നേതൃത്വത്തിനാണ് രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള കത്ത് ലഭിച്ചത്. തമിഴിലായിരുന്നു കത്ത്. വധഭീഷണി സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സംഭവത്തെ ഗൗരവമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മനസ്സിലുള്ളത്.
രാഹുല്‍ഗാന്ധിക്ക് ലഭിച്ച ഭീഷണിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നാളെ രാഹുല്‍ ഗാന്ധിക്ക് പുതുച്ചേരിയിലും കേരളത്തിലും പൊതു പരിപാടികളുണ്ട്.
Discussion about this post