പെരുമ്പാവൂര്‍: ജിഷാവധക്കേസില്‍ കസ്റ്റഡിയിലെടുത്ത മുഴുവന്‍ ആളുകളെയും പൊലീസ് വിട്ടയച്ചു. അതേസമയം നാലു അന്യസംസ്ഥാന തൊഴിലാളികളെത്തേടി പൊലീസ് സംഘം ബംഗാളിലെത്തിയതായി സൂചനയുണ്ട്. ജിഷ കൊല്ലപ്പെട്ട ശേഷമാണ് പ്രദേശവാസികളായിരുന്ന ഇവര്‍ പെരുമ്പാവൂര്‍ വിട്ടതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ജിഷ വധക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും, പോലീസ് നിരീക്ഷണത്തിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കസ്റ്റഡിയിലുള്ളവരെയെല്ലാം അന്വേഷണസംഘം വിട്ടയച്ചത്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പ്രതിയെ പൊതുസമൂഹത്തിന് മുന്‍പിലെത്തിച്ച് സര്‍ക്കാരിനും പോലീസ് സേനയ്ക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അവസാനം കുറിക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്. കേസ് അവസാനഘട്ടത്തിലാണെന്നും രണ്ട് ദിവസത്തിനകം പ്രതിയെ പിടികൂടുമെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
Discussion about this post