കൊച്ചി: ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്. പൊലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാനായ ജസ്റ്റിസ് നാരായണ കുറുപ്പാണ് അന്വേഷണ സംഘത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.പ്രൊഫഷണലായ അന്വേഷണമല്ല ജിഷ വധക്കേസില്‍ നടന്നിരിക്കുന്നതെന്നും പൊലീസ് പരാതി പരിഹാര സെല്‍ ചെയര്മാന് പറഞ്ഞു.
കേസില്‍ പാലിക്കേണ്ടിയിരുന്ന ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പൊലീസ് പിന്തുടര്ന്നില്ല. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ചവരുത്തിയെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയായിരുന്നു. കുറ്റകൃത്യം നടന്ന ജിഷയുടെ വീട് സുരക്ഷിതമായി സംരക്ഷിക്കുന്നതിലും പൊലീസ് പരാജയപ്പെട്ടു. അന്വേഷണ സമയത്ത് ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറിയിറങ്ങുന്നത് തടയാന്‍ പൊലീസിനായില്ലെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് ചൂണ്ടിക്കാട്ടി.തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്ത് തരം അന്വേഷണമാണ് കേസില്‍ പോലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണകുറിപ്പ് പറഞ്ഞു. പാറശാല സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിംഗ് നടത്തുന്നതിനിടെയാണ് പരാതി പരിഹാര സെല്‍ ചെയര്മാന് ജിഷക്കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്.
Discussion about this post