തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷവധക്കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെയും മകന്റേയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. ഡിജിപിക്കും മുന്‍പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഇതോടൊപ്പം പരാതി നല്‍കിയിട്ടുണ്ട്.
കൊല ചെയ്യപ്പെടുന്നതിന് തൊട്ടു മുന്‍പ് ജിഷ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വത്തില്‍ അവകാശം ചോദിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വത്ത് നല്കാന് കോണ്‍ഗ്രസ് നേതാവ് തയ്യാറാകാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ജിഷ വെല്ലുവിളിച്ചിരുന്നു എന്നും ഇതിന് പിന്നാലെയാണ് ജിഷ കൊല ചെയ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
Discussion about this post