ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇത്തവണ തുടക്കമിടുന്നത് ഉത്തര്‍പ്രദേശില്‍ നിന്ന്. ഇന്ന് സഹരണ്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോധന ചെയ്യും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്. പിന്നീട് രാജസ്ഥാന്, മേഖാലയ, കര്‍ണാട എന്നീ സംസ്ഥാനങ്ങളിലെ റാലികളിലും പങ്കെടുക്കും.
പ്രധാനമന്ത്രിക്കു പിന്നാലെ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, സുഷമാ സ്വരാജ്, സുരേഷ് പ്രഭു, നജ്മ ഹെപ്തുള്ള, ജെ.പി. നദ്ദ തുടങ്ങിയവരും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. അടുത്തവര്‍ഷം ഇവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ഉത്തര്‍പ്രദേശിലെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് എത്തുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയും ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നുണ്ട്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക കേന്ദ്രമന്ത്രിസഭായോഗവും ചേര്‍ന്നിരുന്നു.
Discussion about this post