തിരുവനന്തപുരം: ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ്. അച്യുതാനന്ദന് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാബിനെറ്റ് റാങ്കോടെയായിരിക്കും ഇത്. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വിഎസിനു ലഭിക്കും.
ഇതിനിടെ ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിഎസിന്റെ കൈകളിലേക്ക് ഒരു കുറിപ്പ് എത്തിയതിന്റെ ചിത്രം പുറത്തുവന്നിരുന്നു. തുണ്ടു കടലാസില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നതിന്റെ മലയാള പരിഭാഷ ഇങ്ങനെ: ‘കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്, ഇടതുമുന്നണി അധ്യക്ഷപദവും’ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പാര്‍ട്ടി ഉള്‍പ്പെടുത്തും’. എന്നായിരുന്നു.
മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടതോടെ മറ്റു പദവി നല്കി വിഎസിനെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രനേതൃത്വം മുന്‍കൈയെടുത്ത പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് ശ്രദ്ധേയമായത്. ഇതിനു പിന്നാലെയാണ് വിഎസ് ഈ സ്ഥാനം ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Discussion about this post