കൊല്ലം : ലിവിങ് ടുഗതർ ബന്ധത്തിലായിരുന്ന യുവാവിനെതിരെ പീഡന പരാതി നൽകി യുവതി. യുവാവ് ബന്ധം അവസാനിപ്പിച്ചതോടെയാണ് യുവതി പോലീസിൽ പീഡന പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടർന്ന് കുറ്റിക്കാട് സ്വദേശിയായ അനുജിത്ത് എന്ന യുവാവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
അനുജിത്തും പരാതിക്കാരിയായ യുവതിയും തമ്മിൽ കഴിഞ്ഞ ഒന്നര വർഷമായി ഒന്നിച്ചു ജീവിക്കുകയായിരുന്നു. 9 മാസത്തോളം തിരുവനന്തപുരത്തും ആറുമാസം ബംഗളൂരുവിലും ആയിരുന്നു ഇവർ ഒന്നിച്ചു കഴിഞ്ഞിരുന്നത്. ഒടുവിൽ അനുജിത്ത് ബന്ധത്തിൽ നിന്നും പിന്മാറിയതോടെ യുവതി കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ യുവതി തന്നെ വഞ്ചിച്ചതായി മനസ്സിലാക്കിയതോടെയാണ് ബന്ധത്തിൽ നിന്നും പിന്മാറിയത് എന്നാണ് അനുജിത്ത് വ്യക്തമാക്കുന്നത്. യുവതി നേരത്തെ വിവാഹിതയാണെന്ന വിവരം മറച്ചു വെച്ചാണ് തന്നോടൊപ്പം കഴിഞ്ഞിരുന്നത് എന്നും അനുജിത്ത് വെളിപ്പെടുത്തി. ഇക്കാര്യം തിരിച്ചറിഞ്ഞതോടെയാണ് താൻ ബന്ധത്തിൽ നിന്നും പിന്മാറിയത് എന്നും ആ വൈരാഗ്യത്തിലാണ് യുവതി പരാതി നൽകിയിരിക്കുന്നത് എന്നുമാണ് അനുജിത്ത് അറിയിക്കുന്നത്.
Discussion about this post