തിരുവനന്തപുരം: പിണറായി വിജയനെ കണക്കറ്റ് സ്തുതിക്കുന്ന മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍.
ഇന്നലെ വരെ വി.എസിനെ വാ തോരാതെ പുകഴ്ത്തിയ ഏഷ്യനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍, ഒരൊറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ കരിവാരിത്തേക്കുന്നത് മര്യാദയല്ലെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്നലെ വരെ അധിക്ഷേപിച്ച പിണറായിയെ വാ തോരാതെ പുകഴ്ത്തുന്നത് കേട്ട് തന്റെ തൊലി ഉരിഞ്ഞു പോയെന്നും ജയശങ്കര്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന് മുന്നില്‍ നിന്ന് നയിച്ചു, ആ വിജയം പിണറായി വിജയന് പോക്കറ്റടിക്കുകയായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു
പിണറായി വിജയന് എന്ന ബിംബത്തെ സൃഷ്ടിക്കാന്‍ കേരളത്തില്‍ ഗൂഢ നീക്കം നടക്കുന്നുവെന്നും, അതിനായി വിഎസിനെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ജിഷമാര്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ പിണറായി എന്ത് കൊണ്ട് രമമാര്‍ ഉണ്ടാവില്ലെന്ന് പറഞ്ഞില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തായിരുന്നു ഇരുവരുടെയും വിമര്‍ശനങ്ങള്‍
വീഡിയോ-
https://youtu.be/GiJgSk4wan8
Discussion about this post