പുതുച്ചേരി: പുതുച്ചേരി ലഫ്.ഗവര്‍ണറായി ചുമതലയേറ്റ മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. സംസ്ഥാനത്തെ വി.ഐ.പി വാഹനങ്ങളില്‍ സൈറണ്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ബേദിയുടെ ആദ്യ നീക്കം. തന്റെ എസ്കോര്‍ട്ട്, പൈലറ്റ് വാഹനങ്ങളെയും ബേദി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങി അടിയന്തര സര്‍വീസുകളില്‍ മാത്രമേ ഇനി മുതല്‍ പുതുച്ചേരിയിലെ റോഡുകളില്‍ സൈറണ്‍ മുഴക്കാന്‍ കഴിയു ഇതുസംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് ലഫ്.ഗവര്‍ണര്‍ ുൃപുറപ്പെടുവിച്ചു.
കൂടാതെ മന്ത്രിമാരും മറ്റു വി.ഐ.പികളും റോഡില്‍ അനുഭവിച്ചിരുന്ന പ്രത്യേക പരിഗണന ഇനി മുതല്‍ ഉണ്ടാവില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തിയുള്ള മന്ത്രിപ്പടയുടെ പറക്കല്‍ ഇനിയുണ്ടാവില്ലെന്ന് സാരം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഗതാഗതം നിയന്ത്രിച്ച് ജനസഞ്ചാരം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും പോലീസിന് നല്കിയ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പുതുച്ചേരി ലഫ്.ഗവര്‍ണറായി കിരണ്‍ ബേദി ചുമതലയേറ്റത്. ലോക പരിസ്ഥിതി ദിനമായ ഇന്നലെ പൊതുനിരത്തിലെ ചവറ് നീക്കം ചെയ്യാന്‍ തൊഴിലാളികള്‍ക്കൊപ്പം കിരണ്‍ ബേദിയും പങ്കാളിയായിരുന്നു.
അന്നാ ഹസാരെയ്ക്കൊപ്പം അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ കിരണ്‍ ബേദി കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയം ഏറ്റുവാങ്ങി, തുടര്‍ന്ന് ബിജെപി ബേട്ടിക്ക് പുതുച്ചേരി ലഫ്.ഗവര്‍ണര്‍ പദവി നല്‍കുകയായിരുന്നു.
Discussion about this post