തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് എം.എല്‍.എ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ വിധത്തിലാണ്. സര്‍ക്കാരിന്റെ രണ്ടാഴ്ചത്തെ പ്രവര്‍ത്തനം ഇതിന് തെളിവാണ്. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ സര്‍ക്കാരിന്റെ ഇടപെടല്‍ മികച്ച തുടക്കമാണെന്നും അച്യുതാനന്ദന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയെന്നും ഇത് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാരെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സുവര്‍ണ ജുബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്.
Discussion about this post