തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ പദവി പാര്‍ട്ടി തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഘടകകക്ഷിയായ മുസ് ലിം ലീഗിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. മലപ്പുറത്ത് എല്‍.ഡി.എഫിന് ചരിത്രത്തിലാധ്യമായി 42 ശതമാനം വോട്ട് ലഭിച്ചു. ലീഗിന്റെ വോട്ട് ശതമാനം 50ല്‍ താഴേക്ക് പോകുന്നതും ആദ്യമായിട്ടാണ്. കേരളത്തിലെ മുസ് ലിംകളെല്ലാം ലീഗിന് പിന്നിലല്ലെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ല. കാന്തപുരം അബൂബക്കര്‍ മുസ് ലിയാര്‍ക്കെതിരെ ഉയര്‍ന്ന ഭീഷണി ഇതിന് ഉദാഹരണമാണ്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post