നെടുമ്പാശേരി: ചില്ലു തകര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എത്തിയത് 27 മണിക്കൂര്‍ വൈകി. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് തിങ്കളാഴ്ച എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയിലിറങ്ങിയത്. 157 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മുന്‍വശത്തെ ചില്ലുതകര്ന്നതിനെത്തുടര്ന്നാണ് ഒരുദിവസത്തിലധികം വൈകി വിമാനമെത്തിയത്.
ഞായറാഴ്ച്ച വൈകുന്നേരം അബുദാബിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 2.30നു നെടുമ്പാശേരിയിലെത്തണ്ടതായിരുന്നു വിമാനം. എന്നാല്‍ തകരാറുകള്‍ പരിഹരിച്ച് വിമാനം പുറപ്പെട്ടത് തിങ്കലാഴ്ച രാത്രി എട്ടോടെ.
വിമാനം വൈകിയിട്ടും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറായില്ല എന്നു പരാതിയുണ്ട്. യാത്രക്കാരെ എട്ടുമണിക്കൂറിനുശേഷമാണ് വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയത്. ഈ സമയത്ത് യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനുള്ള നടപടികള്‍ പോലും അധികൃതര്‍ എടുത്തില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
Discussion about this post