ഡല്‍ഹി: സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ധാര്‍മ്മികതയുടെ പേരില്‍ ഇന്ത്യ നിന്നതാണ് പാക്കിസ്ഥാന് അധീന കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാകാത്തതിന് പിന്നിലെന്ന് വ്യോമസേനാ മേധാവി അരുപ് രാഹ. ശ്രമിച്ചിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ എന്നേ ഇന്ത്യയുടെ ഭാഗമായേനെ എന്നും വ്യോമസേനാ മേധാവി പറഞ്ഞു. ഉയര്‍ന്ന ധാര്‍മ്മിക മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ യുദ്ധത്തിന് തയ്യാറാവാത്തതാണ് ഇപ്പോഴും പിഒകെ ഇന്ത്യയുടെ ഭാഗമാകത്തതിന് പിന്നില്‍. ഇന്ത്യയുടെ മാംസത്തിലെ മുള്ളാണ് പാക് അധീന കശ്മീരെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ പ്രായോഗിക സമീപനം മാത്രം സ്വീകരിക്കരുതെന്നും വ്യോമസേനാ മേധാവി സൂചിപ്പിച്ചു. 1947ല്‍ ജമ്മു കശ്മീരില്‍ ഒരു കൂട്ടം അക്രമികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയപ്പോള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് വ്യോമസേന പട്ടാളക്കാരെ മേഖലയില്‍ വിന്യസിച്ചതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഒരു സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും സമാധാനപരമായ പ്രശ്ന പരിഹാരത്തിന് നാം ഐക്യരാഷ്ട്രസഭയുടെ സഹായം തേടുകയാണ് ഉണ്ടായത്. ഈ പ്രശ്നങ്ങള്‍ ഇപ്പോഴിം തുടരുകയാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ മാംസത്തിലെ മുള്ളായി തറച്ചിരിക്കുകയാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
വ്യോമശക്തി 1971ലെ യുദ്ധത്തില്‍ മാത്രമാണ് കാര്യമായി ഉപയോഗിച്ചതെന്നും ഇന്ന് കാര്യങ്ങള്‍ ഒരുപാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യോമശക്തി സ്വയം പ്രതിരോധിക്കാനും മറ്റുള്ളവരെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കെല്‍പ്പുള്ളതാണെന്നും അരൂപ് രാഹ പറഞ്ഞു.
Discussion about this post