ഗവണ്മെന്റ് പ്ലാന്‍ ചെയ്ത് ഇന്ത്യന്‍ ആര്‍മിക്കാരെ കൊന്നു എന്നു പറയാനുള്ള മനസ്ഥിതി വരുന്ന രീതിയിലോട്ടൊക്കെ രാജ്യം എത്തി എന്നു പറയുന്നവരുണ്ട്.രാഷ്ട്രത്തെ ആദ്യം കാണൂ പിന്നീട് രാഷ്ട്രീയം എന്നാണ് അവരോട് പറയാനുള്ളതെന്ന് സംവിധായകന് മേജര്‍ രവി. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.
” ഒരു രാജ്യത്തിന്റെ 17 പട്ടാളക്കാര്‍ മരിച്ച സമയത്ത് അവരോടു സഹതാപം കാണിക്കാതെ, അവരെ സെന്‍ട്രല്‍ ഗവണ്മെന്റിന്റെ ആള്ക്കാര് പ്ലാന്‍ ചെയ്ത് കൊന്നതാണ് എന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഇന്ത്യന്‍ ആര്‍മി അവരുടെ ക്യാംപുകള്‍ തകര്‍ത്തത്.”-മേജര്‍ രവി ചോദിക്കുന്നു.
ഒരു ആളപായം പോലും പറ്റാതെ ക്യാംപുകള്‍ മുഴുവന്‍ മനോഹരമായിട്ട് തുടച്ചുനീട്ടിയിട്ടാണ് പോന്നിരിക്കുന്നത്. ഇതിനൊരു യുദ്ധം എന്നു പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സൈഡില്‍ പാക്കിസ്ഥാന് നാണംകെട്ടുപോയല്ലോ എന്ന തോന്നല്‍ അവര്‍ക്കുണ്ടെങ്കില്‍ പാക്കിസ്ഥാന്റെ മിലിട്ടറി അത് സീരിയസായിട്ട് എടുക്കുകയും അവര്‍ തിരിച്ചടിക്കണം എന്നു പറയുകയും ചെയ്യും. പക്ഷേ നവാസ് ഷെരീഫിനെ സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യാന്‍ പറയാന്‍ പറ്റില്ല. നവാസ് ഷെരീഫ് പറഞ്ഞിരിക്കുന്നത് തീവ്രവാദ ക്യാംപ് ഞങ്ങള്‍ക്കില്ല എന്നാണ്. അപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ചോദിക്കും നിങ്ങള്‍ അല്ലേ പറഞ്ഞിരിക്കുന്നത് അങ്ങനെയൊന്നില്ല എന്ന്. അവരുടെ ചോദ്യത്തിന് നവാസ് ഷെരീഫിന് പ്രതികരിക്കാന്‍ പറ്റാതെ വരും. തീവ്രവാദികള്‍ക്ക് ഒരു ആര്‍മിയുടെ സപ്പോര്‍ട്ടില്ലാതെ ആക്രമിക്കാന്‍ പറ്റില്ല. നമ്മുടെ ആര്മിക്കാര് കണ്ണും തുറന്ന് ഇരിക്കുകയാണ്. നിങ്ങള്‍ ഇളകിയാല്‍ ഞങ്ങള്‍ അടിക്കും. ഒരിക്കലും പാകിസ്ഥാന് ആര്മിക്കാര് ഇവിടെ വന്ന് മരിക്കാന്‍ ആഗ്രഹിക്കില്ല. ഒരിക്കലും ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ലെന്നും മേജര്‍ രവി പറഞ്ഞു.
ഇന്ത്യാഗവണ്മെന്റ് വളരെ ജാഗരൂഗരായിട്ട് കഴിഞ്ഞ പത്തു ദിവസം കൊണ്ട് എല്ലാ ബോര്‍ഡേഴ്സും എല്ലാവിധ സന്നാഹത്തിലും നില്‍ക്കുന്നുണ്ട്. എന്തു വന്നാലും നമ്മള് നേരിടാന്‍ തയാറാണെന്നും മേജര്‍ രവി പറയുന്നു. ചൈനയുടെ പാക് സപ്പോര്‍ട്ടിനെ പേടിക്കേണ്ട കാര്യമില്ല. 1971ല്‍ ഇന്ത്യ പാകിസ്ഥാന് യുദ്ധം നടന്ന സമയത്തും ഇതേപോലെ ചൈന പിന്തുണ നല്കി. അമേരിക്കയുടെ കപ്പല്‍പട അടക്കം സപ്പോര്‍ട്ട് ചെയ്തു. അങ്ങനെയുള്ളവരെയാണ് നമ്മള് നേരിട്ടിരിക്കുന്നത്. അതിലും കൂടുതല്‍ ടെക്നോളജികളും ആയുധ സന്നാഹവും വന്ന സ്ഥിതിക്ക് എന്തിന് നമ്മള് പേടിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
Discussion about this post