കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് മടിക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇത് സമാധാനം ആഗ്രഹിക്കുന്നവരുടെ എല്ലാം ആവശ്യമാണെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പിണറായിയില്‍ ബിജെപി പ്രവര്ത്തകന് രമിത് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
അക്രമം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കണ്ണൂരില്‍ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണം. കേന്ദ്ര സര്‍ക്കാര്‍ അതിനു മടിക്കരുത്. ഇതു സമാധാനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യമാണ്.
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1135166326568002″ bottom=”30″]
Discussion about this post