ദുബായ്: യുഎഇ യില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മോഹന്‍ലാല്‍ ചിത്രം് പുലിമുരുകന്. ബോളിവുഡ് താരം സല്മാന് ഖാന് ചിത്രം സുല്‍ത്താനേയും രജനീകാന്തിന്റെ കബാലിയേയും മറികടന്നാണ് പുലിമുരുകന് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത കേന്ദ്രങ്ങളുടെ എണ്ണത്തിലും ഇരു ചിത്രങ്ങളേയും പുലിമുരുകന് മറികടന്നു, കബാലി 425 ഉം സുല്‍ത്താന്‍ 225 ഉം കേന്ദ്രങ്ങളിലാണ് യുഎഇ യില്‍ റിലീസ് ചെയ്തതെങ്കില്‍ പുലിമുരുകന് പ്രദര്ശത്തിനെത്തിയിരിക്കുന്നത് 432 കേന്ദ്രങ്ങളിലാണ്.
ദുബായിലും ബഹ്റെയിനിലും ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിടുണ്ട്. തിരക്ക് ഇ നിലയില്‍ തുടര്‍ന്നാല്‍ യുഎഇ രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനും പുലിമുരുകന്റെ പേരില്‍ ചേര്‍ക്കപ്പെടും.
Discussion about this post