തൃശൂര്‍: കൃഷിമന്ത്രി വി. എസ്സുനില്കുമാറിന്റെ ഓഫിസിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി സമരക്കാര്‍. തൃശൂരിലെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറി മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നടത്തറ വലക്കാവിലെ പാറമടകളുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പട്ടയവും ലൈസന്‍സും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മലയോര സംരക്ഷണസമിതി സമരം നടത്തുന്നത്.
സ്ത്രീകള്‍ അടക്കമുള്ളവരാണ് കെട്ടിടത്തിനു മുകളില്‍ കയറിയത്. ഇവര്‍ ഇന്നലെ മുതല്‍ മന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു.
Discussion about this post