തിരുച്ചിറപ്പള്ളി: തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര് മരിച്ചു. തുറയൂരുനിടുത്ത മുരുകന്പെട്ടിയില് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. 24 പേരായിരുന്നു ഫാക്ടറിയിലുണ്ടായിരുന്നത്. ഇതില്‍നാലു പേരെ രക്ഷപ്പെടുത്തി.
രാവിലെ വന്‍ ശബ്ദത്തോടെ നിര്‍മാണശാല പൊട്ടിത്തറിക്കുകയായിരുന്നു. പരിസരമാകെ തീയും പുകയും പരന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പാറമടകളില്‍ ഉപയോഗിക്കുന്ന തോട്ട നിര്‍മിക്കുന്ന ഫാക്ടറിയിലാണ് അപകടം.
ഇത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണെന്നാണ് സൂചന. ഫാക്ടറിക്കെതിരെ പലപ്പോഴും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
Discussion about this post