കൊച്ചി: കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായതായി പരാതി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ് (23) കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്നത് ഇങ്ങനെ- കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസില്‍ ഭര്‍ത്താവിനൊപ്പം ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യുവിന് എത്തി. രാവിലെ പത്ത് മണിക്ക് ജിസിലിനെ ഇന്‍ഫോ പാര്‍ക്കില്‍ വിട്ട ശേഷം ഭര്‍ത്താവ് തിരികെ പോന്നു.വൈകുന്നേരമായിട്ടും ജിസില്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ജിസിലിന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതി ഇന്‍ഫോ പാര്‍ക്കിലേക്ക് കയറിപ്പോകുന്നതിന് കണ്ടു എന്ന് ഭര്‍ത്താവ് പറയുന്നുണ്ടെങ്കിലും ഓഫീസ് സമുച്ചയത്തിലെ സി.സി.ടി.വി ക്യാമറകളിലൊന്നും യുവതിയുടെ ദൃശ്യം പതിഞ്ഞിട്ടില്ലെന്ന് പോലിസ് പറയുന്നു.
തൃക്കാക്കര പോലീസ് ആണ് അന്വേഷണം നടത്തുന്നത്. നേരത്തെ ബംഗളുരുവിലെ എ.എന്‍.ഇസഡ് ബാങ്കില്‍ ജീവനക്കാരിയായിരുന്ന ജിസില്‍ മാത്യു വിവാഹത്തോടെയാണ് കൊച്ചിയില്‍ എത്തുന്നത്. ഒന്നര മാസം മുന്‍പായിരുന്നു ജിസിലിന്റെ വിവാഹം.
Discussion about this post