കൊച്ചി : കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ യുവ സിനിമാതാരം ഷൈന്‍ ടോം ചാക്കോ,സഹസംവിധായിക ബ്ലസി, മോഡലുകളായ രേഷ്മാ രംഗസ്വാമി, ടിന്‍സി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കടവന്ത്രയിലെ ഫ്ലാറ്റില്‍ നടന്നത് സ്മോക്ക് പാര്‍ട്ടിയാണെന്നും കോടതി പറഞ്ഞു.
കൊച്ചി ലഹരി മാഫിയകളുടെ ഹബ്ബായി മാറുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയ കൊക്കെയ്ന്‍ ഇടപാടുകള്‍ക്ക് രാജ്യാന്തരബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ഇതിഹാസയിലൂടെ സിനിമാരംഗത്തെത്തിയ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും കഴിഞ്ഞ മാസമാണ് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫഌറ്റ് വാടകക്കെടുത്താണ് ഇവര്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നത്. ഫ്ളാറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.
Discussion about this post