ഡല്‍ഹി: കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയുടെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മാര്‍ച്ച് ഒന്നിനു പകരം ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ എന്താണ് പ്രശ്നമെന്നും ഇതിലൂടെ ഏതു നിയമമാണ് ലംഘിക്കപ്പെടുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്നായിരുന്നു ഹര്‍ജി.
ഇക്കാര്യത്തില്‍ ഹര്‍ജിക്കാരനെ സഹായിക്കാന്‍ വ്യവസ്ഥയില്ലെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെ കുറിച്ച് പഠിച്ചശേഷം കോടതിയില്‍ എത്താനും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
Discussion about this post