മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്റെ പിന്മാറ്റം സംവിധായകന് കമലിന് വലിയ തിരിച്ചടിയായി. നേരത്തെ തന്നെ ചര്‍ച്ചകളിലും വിവാദങ്ങളിലും ഇടംപിടിച്ച ചിത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധം ശക്തമാകുന്നതിന് വിദ്യാബാലന്റെ പിന്മാറ്റം ഇടയാക്കി. മാധവിക്കുട്ടിയുടെ ജീവിതം നിഷ്പക്ഷമായി അവതരിപ്പിക്കാനല്ല കമലിന്റെ ശ്രമമെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ചു അവരുടെ മതം മാറ്റം പോലെയുള്ള വിഷയങ്ങളില്‍. പ്രണയിച്ച് മതം മാറ്റയതിലൂടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മാധവിക്കുട്ടി പറഞ്ഞതായുള്ള വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരുന്നു. ഇക്കാര്യങ്ങളില്‍ സത്യസന്ധമായ സമീപമല്ല കമലിന്റേതെന്ന ആരോപണം മാധവിക്കുട്ടിയുടെ ജീവിതകഥ പകര്‍ത്തിയ വിദേശ എഴുത്തുകാരി ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിരുന്നു.
അതേസമയം വിദ്യാ ബാലന്റെ ആമി എന്ന സിനിമയെ ബാധിക്കില്ലെന്ന് കമല്‍ പറയുന്നു. സിനിമയുമായി മുന്നോട്ട് പോകും, ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്ന് ഉടന്‍ പറയാനാകില്ല. അനുയോജ്യയായ അഭിനേത്രിയെ കണ്ടെത്തും. നിര്‍മ്മാതാവുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നും കമല്‍ വ്യക്തമാക്കും.
ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം വ്യക്തമായ കാരണം പോലും പറയാതെയാണ് വിദ്യ പിന്മാറിയതെന്നും വിശദീകരണങ്ങളൊന്നും വിശ്വാസ യോഗ്യവുമല്ലെന്നും കമല്‍ പറയുന്നു
പിന്മാറ്റം ‘സര്‍ഗ്ഗപരമായ അഭിപ്രായവ്യത്യാസം’ മൂലമാണെന്നും രാഷ്ട്രീയ കാരണങ്ങളല്ലെന്നുമാണ് വിദ്യാ ബാലന് അറിയിച്ചിരുന്നു.
ചിത്രത്തെക്കുറിച്ച് ഒരു വര്‍ഷമായി വിദ്യയുമായി ആശയവിനിമയം നടത്തിവരുകയായിരുന്നുവെന്ന് കമല്‍ പറയുന്നു. വിദ്യയ്ക്കു തിരക്കഥയെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ അതു നേരത്തെ പറയേണ്ടതല്ലേ എന്നും കമല്‍ പറയുന്നു.
ദേശീയഗാനം പോലുള്ള വിവാദങ്ങളുടെ പേരിലാണു വിദ്യ പിന്മാറിയതെന്നു കരുതുന്നില്ല. അതിനു സാധ്യതയും കുറവാണ്.ദേശീയഗാനം പോലുള്ള വിവാദങ്ങളുടെ പേരിലാണു വിദ്യ പിന്മാറിയതെന്നു കരുതുന്നില്ല. അതിനു സാധ്യതയും കുറവാണ്. എന്നാല്‍, കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങള്‍ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിന്മാറ്റത്തിനു കാരണമെന്നു സംശയമുണ്ടെന്നും കമല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
Discussion about this post