മോഷണത്തിനായി ജ്വല്ലറിയിലെത്തി മുളകുപൊടി എറിഞ്ഞ യുവതിയുടെ കരണം പുകച്ച് കടയുടമ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
മുഖം മറച്ച് സ്വർണം വാങ്ങാനേന്ന വ്യാജേന യുവതി ആഭരണം കൈവശപ്പെടുത്തി. തുടർന്ന് കയ്യിൽ സൂക്ഷിച്ചിരുന്ന മുളകുപൊടി കടയുടമയുടെ മുഖത്തേക്കെറിയുകയായിരുന്നു.എന്നാൽ ആശ്രമം പാളി. നിമിഷനേരത്തിനുള്ളിൽ തന്നെ കടയുടമ യുവതിയെ പിടികൂടി തുടരെ മർദ്ദിക്കുകയായിരുന്നു. 25 സെക്കൻഡിൽ 20 അടിയാണ് കടയുടമ യുവതിയ്ക്ക് നൽകിയത്. പിന്നാലെ കടയുടമ യുവതിയെ തള്ളി പുറത്താക്കി. മർദ്ദനമേറ്റ് ആകെ അവശനിലയിലായിരുന്നു യുവതി.
സംഭവത്തിൽ കടയുടമ ഇത് വരെ പരാതി നൽകിയിട്ടില്ല. എന്നിരുന്നാലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.









Discussion about this post