താനുയര്‍ത്തിയ ആരോപണത്തിന് മറുപടി നല്‍കിയതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന് അഖില്‍ മാരാര്‍ .സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്‌ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാലാണ് തന്റെ വക ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് മാരാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് മുഖ്യമന്ത്രിയെ മോശമാക്കി ചിത്രീകരിച്ച മാധ്യമങ്ങളും പ്രതിപക്ഷവും ആണ്. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഇത് പോലെ മറുപടി നല്‍കണം. ഭാവിയില്‍ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലാണ് എന്റെ വക ഒരു ലക്ഷം നല്‍കുന്നത്. ഈ വരുന്ന തുകയില്‍ സഖാക്കന്മാരുടെ കീശ വീര്‍ത്താല്‍ മുഖ്യമന്ത്രി കൂടുതല്‍ വിയര്‍ക്കും. – മാരാര്‍ കുറിച്ചു.
അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചോദ്യം തീ പിടിപ്പിക്കും എങ്കില്‍ അത് കെടുത്താന്‍ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കന്‍ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങള്‍ക്ക് ഒരായിരം സ്‌നേഹം..
എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഇത് പോലെ മറുപടി നല്‍കു….
വ്യക്തമല്ലാത്ത പൂര്‍ണതയില്ലാത്ത വെബ്‌സൈറ്റ് വിവരങ്ങള്‍ ആണ് എന്റെ ചോദ്യങ്ങള്‍ക്ക് കാരണം…ഇനി ആര്‍ക്കൊക്കെ ആണ് ലാപ്‌ടോപ് നല്‍കിയതെന്ന് കണക്കുകള്‍ പ്രസിദ്ധീകരിക്കുക..
വ്യക്തത ആണ് ജനങ്ങള്‍ക്ക് ആവശ്യം…
ഇനിയും ചോദ്യങ്ങള്‍ ഉയരും…
NB : മറുപടി നല്‍കാന്‍ കാണിച്ച മാന്യതയ്ക്കും ഭാവിയില്‍ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാന്‍ നല്‍കും.. ഈ വരുന്ന തുകയില്‍ സഖാക്കന്മാരുടെ കീശ വീര്‍ത്താല്‍ മുഖ്യമന്ത്രി കൂടുതല്‍ വിയര്‍ക്കും…
Discussion about this post