ഹൈദരാബാദ് : പുഷ്പ 2 വിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ അല്ലു അർജുന്റെ ആരാധകർ ആവേശത്തിലാണ്. പുഷ്പ ഒന്നിന്റെ ഗംഭീര വിജയത്തിനു ശേഷം ഏറെ നാളായി കാത്തിരിപ്പിലായിരുന്നു ആരാധകർ.അല്ലു അർജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുഷ്പ 2 ടീസർ പുറത്തുവന്നതോടെ ഇഷ്ടതാരത്തിന്റെ സിനിമ ഉടൻ തന്നെ കാണാനാകും എന്നാണ് പ്രതീക്ഷ.
പുഷ്പ 2 വിന് അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആദ്യ ഭാഗത്തിന് 45 കോടിയായിരുന്നു പ്രതിഫലമെങ്കിൽ രണ്ടാം ഭാഗത്തിന് താരം കണ്ണഞ്ചിക്കുന്ന പ്രതിഫലം വാങ്ങിയെന്നാണ് സൂചന. എന്നാൽ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംവിധായകൻ സുകുമാറും പ്രതിഫലം വർദ്ധിപ്പിച്ചിട്ടുണ്ട്.
സിനിമ മേഖലയിൽ നിന്നുള്ള വിവരം അനുസരിച്ച് 85 കോടിയാണ് പുഷ്പക്ക് അല്ലു അർജുൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. പുഷ്പ 1 ന്റെ ഗംഭീര വിജയത്തിനു ശേഷം അല്ലു അർജുന്റെ മൂല്യം വൻ തോതിൽ വർദ്ധിച്ചിരുന്നു. ഇത്ര വലിയ പ്രതിഫലം നേടാൻ താരത്തെ ഇതാണ് സഹായിച്ചത്.
2021 ഡിസംബറിൽ റിലീസ് ചെയ്ത പുഷ്പയുടെ ഒന്നാം ഭാഗം – പുഷ്പ ദ റൈസ് ഏതാണ്ട് നാനൂറു കോടിക്കടുത്ത് കളക്ഷൻ നേടിയിരുന്നു. 250 കോടിക്കകത്തായിരുന്നു ചിലവായത്. കൊറോണ കാലമായിരുന്നിട്ടും ചിത്രം വൻ മുന്നേറ്റമാണ് കാഴ്ച്ച വച്ചത്.
Discussion about this post