പൊതുവേ രോഗപ്രതിരോധ കുറയുന്ന സമയമാണ് ഗർഭകാലം. അതുകൊണ്ട് തന്നെ രോഗങ്ങള്‍ക്ക് പെട്ടെന്ന് പിടികൊടുക്കാനാവും. ഏത് രോഗവും അമ്മയെ ബാധിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിലവിൽ ഗർഭിണികളിലെ വില്ലനായി കണക്കാക്കപ്പെടുന്നത് വളർച്ചയാണ്. ആദ്യത്തെ മൂന്ന് മാസം ഹിമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഉണ്ടാവുക. ഈ സമയത്താണ് അനീമിയക്ക് സാധ്യത കൂടുതലും. ഈ സമയത്ത് തന്നെയാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടം. അതുകൊണ്ട് തന്നെ ആവശ്യത്തിന് പ്രോട്ടീന്‍, വിറ്റാമിന്‍ എല്ലാം ആവശ്യത്തിന് വേണം.
ശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത മൂലമാണ് പ്രധാനമായും അനീമിയ ഉണ്ടാകുന്നത്. ഫോളിക് ആസിഡിന്റെ അഭാവം മൂലവും വിളർച്ചയുണ്ടാകുന്നു. വിറ്റാമിന്‍ ബി 12 കുറഞ്ഞാലും അനീമിയ ഉണ്ടാവുന്നു. ആരോഗ്യമുള്ള രക്തകോശങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ബി 12. കൂടുതല്‍ അളവില്‍ പാലും മാംസവും കഴിച്ചാല്‍ വിറ്റാമിന്‍ ബി 12 ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടാവുന്നു.
ഗർഭകാലത്തെ ഛർദ്ദിയും വളർച്ചയ്ക്ക് കാരണമാകുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇടക്കിടെയുണ്ടാവുന്ന ആസ്ത്മയും എല്ലാം അനീമിയയുടെ ലക്ഷണം തന്നെയാണ്.ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇടക്കിടെയുണ്ടാവുന്ന ആസ്ത്മയും എല്ലാം അനീമിയയുടെ ലക്ഷണം തന്നെയാണ്.ഹൃദയസ്പന്ദന നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലും അനീമിയയുടെ ലക്ഷണമാണ്.













