ഇന്ത്യയുമായി ഇനിയൊരു സംഘർഷമുണ്ടായാൽ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ കാട്ടിക്കൂട്ടലുകളുമായി പാകിസ്താൻ. ഇന്ത്യയുടെ രീതികളെ ഈച്ചകോപ്പി അടിച്ചെങ്കിലും മെച്ചമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ. മൂന്ന് സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന സംയുക്ത സൈനിക മേധാവി പദവിയ്ക്ക് സമാനമായി പാകിസ്താൻ പുതിയ പദവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
സംയുക്ത കമാൻഡ് സ്ഥാപിക്കുന്നതിനും മൂന്ന് സായുധ സേനാവിഭാഗങ്ങൾക്കും ഇടയിൽ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുമായി ‘കമാൻഡർ ഓഫ് ഡിഫൻസ് ഫോഴ്‌സ്’ എന്ന പദവിയാണ് പാകിസ്താൻ അവതരിപ്പിക്കാൻ തയ്യാറാടെുക്കുന്നത്. ആർട്ടിക്കിൾ 243 ലാണ് ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്.27ാമത് ഭരണഘടനാ ഭേദഗതി സൈന്യത്തിന്റെ അധികാരങ്ങളിലും മാറ്റങ്ങൾ വരും.
ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തുന്ന പദവി സൈനിക മേധാവി അസിം മുനീറിന് കൂടുതൽ അധികാരം നൽകുന്നതാണ്. സർക്കാരിനേക്കാൾ അധികാരം അസിം മുനീറിന് ലഭിക്കുന്നതാണ് ഭേദഗതികളെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ പട്ടാള ഭരണത്തിലേക്കുള്ള യാത്രയിലാണോ എന്ന് ഇത് ചൂണ്ടിക്കാട്ടി ആളുകൾ ചോദിക്കുന്നുണ്ട്.









Discussion about this post